തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാര്‍ ചുമതലയേറ്റു. കെ.എസ്. ബാലസുബ്രമണ്യം വിരമിച്ച ഒഴിവിലേക്കാണ് സെന്‍കുമാറിന്റെ നിയമനം.
ഉച്ചക്ക് മൂന്നുമണിയോടെ പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കെ എസ് ബാലസുബ്രഹ്മണ്യത്തില്‍ നിന്ന് സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയുടെ ചുമതല ഏറ്റെടുത്തു.
ചടങ്ങില്‍ സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ കാസര്‍കോഡ് എഎസ്പിയായിട്ടാണ് സര്‍വ്വീസ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: