തിരുവനന്തപുരം: കള്ള നാണയങ്ങളുടെ നടുവില്‍ ഒരു വെള്ളി നാണയം പോലെ ജനം ടിവി മിഴി തുറന്നു. വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ഇന്നലെ തുടങ്ങി. ഒരു സ്വകാര്യ ചാനലില്‍ സംസ്കൃത വാര്‍ത്ത ഇതുവരെ തുടങ്ങിയിട്ടില്ല.
മണിക്കൂറുകള്‍ക്കകം ജനം ടിവിയില്‍ സംസ്കൃതത്തിലുള്ള വാര്‍ത്തയും കേള്‍ക്കാനാകും.സത്യം സമത്വം സ്വാതന്ത്ര്യമെന്നും നിര്‍ഭയമായി നേരായ വാര്‍ത്ത അവതരിപ്പിക്കുമെന്നുമൊക്കെ ആപ്തവാക്യമായി സ്വീകരിച്ച പ്രാദേശിക ദേശീയ ചാനലുകള്‍ നുണയുടെ പ്രചാരകരായി മാറിയപ്പോള്‍ അതിനിടയിലേക്കാണ് കലര്‍പ്പില്ലാത്ത സത്യങ്ങളുമായി ജനംടിവി പ്രവര്‍ത്തനം ആരംഭിച്ചത്.
നോക്കിലും വാക്കിലും ആവിഷ്കാരത്തിലും തീര്‍ത്തും വ്യത്യസ്തമായ ഒരു മാധ്യമ സംസ്കാരത്തിനാണ് ജനംടിവി തുടക്കമിട്ടതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് എഡിറ്ററുമായ രാജേഷ്പിള്ള ഫെയിസ്ബുക്കില് രേഖപ്പെടുത്തി.
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ ഇടത്തുംവലത്തുമല്ലാതെ നേര്‍ക്കുനേര്‍ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യം ജനം ടിവി ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്ന് രാജേഷ് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: