മലപ്പുറം: ഭാരതത്തെ അറിയാന്‍ തനിയെ ഹിമാലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് മലപ്പുറം എടപ്പാള്‍ സ്വദേശി ശരത് മോഹന്‍. അതും ഒരു ബുള്ളറ്റ് ബൈക്കില്‍. കന്യാകുമാരി മുതല്‍ കശ്മീരിലെ കാര്ത്തുങ്കല വരെ 11230 കിലോമീറ്റര്‍ 45 ദിവസം കൊണ്ട് യാത്ര ചെയ്യാനാണ് ശരത് ലക്ഷ്യമിടുന്നത്. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യാത്രയുടെ ഫഌഗ് ഓഫ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു.
സേവ് ഇന്ത്യ, സേവ് ഹിമാലയ എന്ന സന്ദേശമുയര്‍ത്തിയാണ് യാത്ര. തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ്, ജമ്മു കശ്മീര്‍, ഉത്താരഖണ്ഡ്, ചത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. എടപ്പാള്‍ മാമ്പ്ര വീട്ടില്‍ രാജ്മോഹന്റെയും ഷൈനിയുടെയും മകനാണ് ശരത്. പത്താം ക്ലാസ് വിദ്യാര്‍ഥി രഞ്ജിത് മോഹന്‍ സഹോദരനാണ്. ബി.ബി.എ വിദ്യാര്‍ഥിയായ ശരത് 2010 മുതല്‍ ബുള്ളറ്റ് റൈഡുകളില്‍ പങ്കെടുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: