ശ്രീനഗര്‍: കശ്മീരിലെ തങ്ധറില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ പരിശ്രമം സൈന്യം തകര്‍ത്തു. സായുധരായ ഭീകരര്‍ നുഴഞ്ഞുകയറാന്‍ നടത്തിയ ശ്രമം പുലര്‍ച്ചെ നാലരയ്ക്കു കണ്ടെത്തി. തുടര്‍ന്ന കനത്ത വെടിവെയ്പ്പ് ഇരുപക്ഷത്തുനിന്നുമുണ്ടായി. ജീവാപായം ഇരുപക്ഷത്തും ഉണ്ടായിട്ടില്ല.
ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് നുഴഞ്ഞുകയറ്റശ്രമം. മെയ് 25-ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: