ബിജെപി 370-ാം വകുപ്പ് ഉപേക്ഷിച്ചിട്ടില്ല: മന്ത്രി ജിതേന്ദ്ര സിങ്

Sunday 31 May 2015 10:55 pm IST

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കുകയെന്ന ആശയം ബിജെപി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ജനസംഘ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ആശയമാണത്. എന്നാല്‍ പിഡിപിയുമായി ചേര്‍ന്ന് ഒരു കൂട്ടുകക്ഷി സര്‍ക്കാരാണ് ഭരിക്കുന്നത് എന്നതിനാലാണ് ഇക്കാര്യം ഇപ്പോള്‍ ഉന്നയിക്കാത്തത്. കശ്മീരില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട 60,000 കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിതമായും മാന്യമായും പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഇതില്‍ യാതൊരു കാപട്യവുമില്ല. ബിജെപി വ്യക്തമായ ആശയാദര്‍ശത്തിന്റെയടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിതേന്ദ്ര സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.