തിരുവനന്തപുരം: അരുവിക്കരയില്‍ ഒ. രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍.
ബിജെപിക്ക് കേരളത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയാണ് രാജഗോപാല്‍. അദ്ദേഹം നല്ല വ്യക്തിയാണ്. എന്നാല്അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് തനിക്ക് യോജിക്കാനാവില്ല.
ഒ. രാജഗോപാലിന് ജനങ്ങള്‍ ഒരവസരം നല്കിയാലോ എന്ന ചോദ്യത്തിന് എല്ലാവരും അങ്ങനെ തീരുമാനിച്ചാല്‍ എന്തുചെയ്യാനാകുമെന്ന് വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: