തിരുവനന്തപുരം: അരുവിക്കരയില്‍ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് തന്നെ ആയിരിക്കുമെന്ന് ഉപതിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി എം.വിജയകുമാര്‍ പറഞ്ഞു.
വിഎസിനെ മാറ്റി നിര്‍ത്തിയെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തീയതി നടക്കുന്ന ഇടത് കണ്‍വെന്‍ഷനില്‍ നിന്ന് വി എസിനെ ഒഴിവാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു വിജയകുമാര്‍.
വി എസ് പ്രചരണത്തിന് എത്തില്ലെന്നത് അബദ്ധധാരണയാണ്. സ്ഥാനാര്‍ത്ഥിയായ ശേഷം താന്‍ പല തവണ വി എസിനെ കണ്ടിരുന്നെന്നും വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: