ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീകോടതിയിലേയ്ക്ക്

Monday 1 June 2015 4:41 pm IST

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. വിധിക്കെതിരെ അപ്പീല്‍ തല്‍കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അഞ്ചാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു ഒമ്പത് ദിവസം പിന്നിടുമ്പോഴേയ്ക്കും ജയലളിതയ്‌ക്കെതിരെ നിയമ യുദ്ധത്തിന് തയ്യാറെടുക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. എഐഎഡിഎംകെ നേതാവ് ജയലളിത കഴിഞ്ഞ മാസമാണ് കുറ്റവിമുക്തയായത്. 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്. കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന 20014 സെപ്തംബര്‍ 27ലെ ബംഗലൂരു പ്രത്യേക കോടതിയുടെ വിധി ജസ്റ്റിസ് സി. ആര്‍ കുമാരസ്വാമി റദ്ദാക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരാണെന്ന് വിധിച്ച ജയലളിതയുടെ തോഴി ശശികല, അനന്തരവള്‍ ഇളവരശി വളര്‍ത്തു മകന്‍ സുധാകരന്‍ എന്നിവരെയും മോചിപ്പിച്ചിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.