തിരൂര്‍(മലപ്പുറം): തകഴി സ്മാരക സമിതിയുടെ പേരില്‍ സാംസ്ക്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ തകഴി സ്മാരക പുരസ്കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് പുരസ്ക്കാരം നല്‍കിയത്. ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പരിപാടിയില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി., സി.മമ്മൂട്ടി എംഎല്‍എ, മുന്‍ എംപി എ.വിജയരാഘവന്, കെ.പി.രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്, തിരൂര്‍ നഗരസഭാധ്യക്ഷ സഫിയ മുഹമ്മദ്കുട്ടി, തകഴി സ്മാരക സമിതി ചെയര്മാന് പ്രൊഫ. തകഴി ശങ്കരനാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: