കോഴിക്കോട്: ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ അദ്ധ്യയനവര്‍ഷാരംഭത്തില്‍ തന്നെ തുടക്കം. മണ്ണൂര്‍ സരസ്വതി വിദ്യാനികേതനിലാണ് ഇന്നലെ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് ജന്മഭൂമി അമൃതം മലയാളം പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കെ.പി. ഷിന്‍ജിത്ത് ആണ് പത്രം സ്പോണ്സര് ചെയ്തത്.
സ്കൂള്‍ അക്കാദമിക് കൗണ്‍സില്‍ അംഗം കെ.ടി. കുട്ടികൃഷ്ണന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി. ഷിന്‍ജിത്ത് വിദ്യാര്‍ത്ഥി പ്രതിനിധികളായ എന്‍. സഞ്ജയ് രാജ്, കെ. അനുശ്രീ എന്നിവര്‍ക്ക് പത്രത്തിന്റെ കോപ്പി നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മീഞ്ചന്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അസി. പ്രൊഫസര്‍ ഡോ. ഷീന പടന്നപ്പുറത്ത്, സ്കൂള്‍ മുന്‍ പ്രധാന അദ്ധ്യാപിക കെ.ടി. അംബുജാക്ഷി, ജന്മഭൂമി ലേഖകന്‍ പി. ഷിമിത്ത്, ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി. രാജേഷ്, ജന്മഭൂമി ഏജന്റ്എ.പി. വിനീഷ്, സി. പ്രഭാകരന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്കൂള്‍ പ്രധാന അദ്ധ്യാപിക സി.പി. ബേബി സ്വാഗതവും മോഹന്‍ദാസ് പ്രബോധിനി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: