ലാഹോര്‍: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര പാക്കിസ്ഥാന് സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0നാണ് ആതിഥേയരായ പാക്കിസ്ഥാന് കരസ്ഥമാക്കിയത്. ഞായറാഴ്ചത്തെ മൂന്നാം ഏകദിനം മഴകാരണം ഉപേക്ഷിച്ചിരുന്നു.
പാക്കിസ്ഥാന് ഉയര്‍ത്തിയ വിജയലക്ഷ്യമായ 297 റണ്‍സിനെ പിന്തുടര്‍ന്ന സിംബാബ്വെ സ്കോര്‍ ഒമ്പത് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 68 എന്ന നിലയില്‍ നില്‍ക്കേയാണ് മഴയെത്തിയത്. തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ബാബര്‍ അസമും സിംബാബ്വെക്ക് വേണ്ടി റോയ് കെയ്യയും അരങ്ങേറ്റം നടത്തി. പാക്കിസ്ഥാന്റെ അസ്ഹര്‍ അലിയാണ് പരമ്പരയിലെ താരം.
നേരത്തെ 80 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിന്റെയൂം 54 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ബാബര്‍ അസമിന്റെയും 46 റണ്‍സെടുത്ത അസ്ഹര്‍ അലിയുടെയും പുറത്താകാെത 38 റണ്‍സെടുത്ത അന്‍വര്‍ അലയുടെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലായിരുന്നു പാക്കിസ്ഥാന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് അടിച്ചുകൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: