മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു. മുന്‍ ഇന്ത്യന്‍ ടീമംഗം കൂടിയായ ശാസ്ത്രി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ലോകകപ്പ് വരെ ടീം ഡയറക്ടറായും പ്രവര്‍ത്തിച്ചു.ടീമിന്റെ സഹപരിശീലകരായി സഞ്ജയ് ബംഗാര്‍, ഭരത് അരുണ്‍, ആര്.ശ്രീധര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനം വരെയാണ് ഇവരുടെ കരാര്‍ നിലനില്ക്കുക.
ജൂണ്‍ പത്തിന് ആരംഭിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ജൂണ്‍ പത്തിന് ടെസ്റ്റ് ആരംഭിക്കും. ഒന്നാം ഏകദിനം പതിനെട്ടരനും രണ്ടാം ഏകദിനം 21നും മൂന്നാം ഏകദിനം 24നും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: