ഹസാരിബാഗ്: ജാര്‍ഖണ്ഡില്‍ കോടതിവളപ്പില്‍ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ കവര്‍ച്ചക്കേസിലെ പ്രതിയും സഹായിയും ഉള്‍പ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഹസാരിബാഗ് ജില്ലാകോടതി വളപ്പിലാണ് സംഭവം. കവര്‍ച്ചക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ശുശീല്‍ ശര്‍മ്മയെന്ന ഗുണ്ടയും ഇയാളുടെ സഹായിയും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്.
ഗുണ്ടാ കുടിപ്പകയാണ് വെടിവയ്പില്‍ കലാശിച്ചതെന്ന് പറയുന്നു. ശുശീലും ഇയാളുടെ സഹായിയും ഇവരുടെ കേസില്‍ വിചാരണയ്ക്ക് എത്തിയതായിരുന്നു. സഹായി കൊലക്കേസിലുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഇവരെ പോലീസ് കോടതിയില്‍ എത്തിച്ചപ്പോള്‍ അക്രമികള്‍ വെടിവയ്പ് നടത്തുകയായിരുന്നു.
രണ്ട് അക്രമികള്‍ കോടതിവളപ്പിലേക്ക് കടന്നുകയറി എകെ 47 ഉപയോഗിച്ച് 30 റൗണ്ട് വെടിയാണ് ഉതിര്‍ത്തത്. സംഭവസ്ഥലത്തു തന്നെ ശുശീലും സഹായിയും മരിച്ചു. സംഭവത്തില്‍ മറ്റ് രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: