കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ പ്രതിസന്ധി; ഫാസ്റ്റ് പാസഞ്ചര്‍ കൂട്ടത്തോടെ ഓഡിനറിയാകുന്നു

Tuesday 2 June 2015 9:50 pm IST

പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കൂട്ടത്തോടെ ഓഡിനറിയാകുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പെര്‍മിറ്റ് കാലവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് ഇവ ഓഡിനറി ബസുകളായി ഓടിക്കാന്‍ കാരണം. 18 ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കാണ് പെര്‍മിറ്റ് കാലവധി തീര്‍ന്നത്. ഇവ ഇന്നലെ മുതല്‍ ലിമിറ്റഡ് സ്റ്റോപ് ഓഡിനറിയായി സര്‍വ്വീസ് നടത്തുന്നു. ഡിപ്പോയ്ക്ക് കൂടുതല്‍ വരുമാനം നേടിക്കൊടുത്തിരുന്ന കോട്ടയം- തൊടുപുഴ ചെയിന്‍ സര്‍വ്വീസാണ് തരംതാഴ്ത്തപ്പെട്ടത്. ഇതുമൂലം ഡിപ്പോയ്ക്ക് ഒരുലക്ഷത്തോളം രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് സൂചന. പെര്‍മിറ്റ് തീരുന്ന വിവരം മുന്‍കൂട്ടി അധികൃതരെ അറിയിച്ചിരുന്നെങ്കിലും പകരം പുതിയ ബസ് അനുവദിച്ചില്ലെന്നാണ് ഇതുസംബന്ധിച്ച് ഡിപ്പോയില്‍ നിന്നറിയാന്‍ കഴിഞ്ഞത്. ജീവനക്കാരുടെ കുറവുമൂലം പല പ്രധാന സര്‍വ്വീസുകളും മുടങ്ങുന്നത് പാലാ ഡിപ്പോയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതിനിടയിലാണ് ഇപ്പോള്‍ പുതിയ പ്രതിസന്ധി. പുതിയ വണ്ടി അനുവദിക്കുമോ? എന്നുവരും? എന്നിവയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.