അനൂജയുടെ കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Tuesday 2 June 2015 10:39 pm IST

കൊച്ചി: ലൗ ജിഹാദിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മഹാരാജാസ് കോളേജ് എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്ന അനുജ (23) കൊല്ലപ്പെട്ട കേസിലാണ് എറണാകുളം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. ലോക്കല്‍ പോലീസ് ആത്മഹത്യയാക്കി അട്ടിമറിച്ച കേസ് ഹിന്ദുസംഘടനകളുടെ പ്രക്ഷോഭത്തിനൊടുവില്‍ ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.

ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം ഫയലുകള്‍ ഏറ്റുവാങ്ങി. അനുജയെ മരിച്ച നിലയില്‍ കണ്ടെത്തിയ കളമശ്ശേരി ഉണിച്ചിറ പുലിമുഗള്‍ റോഡിലെ വാടക വീട്ടില്‍ ഇന്നലെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വരും ദിവസങ്ങളില്‍ വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. അനൂജയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന മുഴുവന്‍ പരാതികളും പരിശോധിക്കുമെന്ന് ഡിവൈഎസ്പി സുനില്‍കുമാര്‍ പറഞ്ഞു. അനുജയോടൊപ്പം താമസിച്ചിരുന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്റെ ക്രിമിനല്‍ ബന്ധങ്ങളും സാമ്പത്തിക ചുറ്റുപാടും അന്വേഷണ പരിധിയില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം 15ന് രാത്രിയാണ് അനുജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ തൃശൂര്‍ ചാവക്കാട് സ്വദേശി ഖാലിമി(30) നൊപ്പം വാടക വീട്ടിലായിരുന്നു അനുജയുടെ താമസം. ഇവര്‍ വിവാഹിതരായിരുന്നില്ല. മുസ്ലീമാകാന്‍ വിസമ്മതിച്ച അനുജയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ മുടി മുഴുവനും ഖാലിം മുറിച്ച് നീക്കിയിരുന്നു. നിരവധി ദുരൂഹതകള്‍ ഉണ്ടായിട്ടും കേസ് ആത്മഹത്യയാക്കി തിടുക്കത്തില്‍ അവസാനിപ്പിക്കുകയാണ് പോലീസ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.