കോട്ടയം: മലയാളി വിദ്യാര്‍ത്ഥിയെ തമിഴ്നാട്ടിലെ എന്‍ജിനിയറിംഗ് കോളജില്‍ മലയാളി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിങിനിരയാക്കി. കല്ലിനിടിയേറ്റു ഗുരുതരാവസ്ഥയിലായ മണര്‍കാട് സ്വദേശി എബിന് ലാലി മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂത്തുക്കുടി ഇലൈവള്ളനാട്ടിലെ ഇന്‍ഫന്റ് ജീസസ് കോളജ് ഓഫ് എന്ജിനീയറിങിലാണു സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്കു കോളജ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ എബിന് ലാലി മാത്യുവിനെ ഏഴ് മലയാളി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കല്ലിന് നെറ്റിയില്‍ ഇടിക്കുകയുമായിരുന്നു. കോളജ് കോമ്പൗണ്ടില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന എബിനെ കോളജ് അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും എത്തി മൂര്‍പ്പനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴു സീനിയര്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു. പരിക്കേറ്റ എബിന് തിരുനല്‍വേലിയിലെ കാര്‍പ്പിക് നഴ്സിംഗ് ഹോമില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: