അട്ടപ്പാടി: അട്ടപ്പാടി ആദിവാസി കോളനിയില്‍ പോഷകാഹാര കുറവിനെ തുടര്‍ന്ന് വീണ്ടും ശിശുമരണം. ഷോളയൂര്‍ പഞ്ചായത്തിലെ തൂവ ഊല്‍ വെള്ളിനഗിരിയുടെയും ജ്യോതിമണിയുടെയും ഒരാഴ്ച പ്രായമായ ആണ് കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന് ഒരു കിലോ 260 ഗ്രാം മാത്രമായിരുന്നു തൂക്കം. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വച്ച് മെയ് 28നാണ് കുഞ്ഞ് ജനിച്ചത്. തൂക്കക്കുറവുള്ള കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: