ജയ്പൂര്‍: ജയ്പൂരില്‍ മെട്രോ ട്രെയിനിന്റെ ചൂളം വിളി ഉയര്‍ന്നു. ജെയ്പൂര്‍ മെട്രോ സര്‍വ്വീസിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തതോടെ സര്‍വ്വിസിന് തുടക്കമായി. ഉച്ചതിരിഞ്ഞ് പൊതുജനങ്ങള്‍ക്കായി മെട്രോ തുറന്ന് കൊടുത്തു.
മന്‍സരോവര്‍ സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മന്സരോവറില് നിന്നും ചാന്ദ്പോള്‍ വരെ 9.30 കിലോമീറ്ററാണ് മെട്രോ സര്‍വ്വീസ്. നാല് കോച്ചുകളുള്ള പത്ത് ട്രെയിനുകള്‍ ദിവസവും 131 സര്‍വ്വീസുകള്‍ നടത്തും. രാവിലെ 6.45 മുതല്‍ രാത്രി 9 വരെയാണ് സര്‍വ്വീസ്. 5,10,15 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളില്‍ പത്ത് മിനിട്ട് ഇടവിട്ടും അല്ലാത്തപ്പോള്‍ 15 മിനിട്ടും ഇടവിട്ടുമായിരിക്കും സര്‍വ്വീസ്.
നാലര വര്‍ഷം കൊണ്ടാണ് മെട്രോ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഒമ്പത് സ്റ്റേഷനുകളാണ് ഉള്ളത്. 33,000 യാത്രക്കാര്‍ വീതം ഓരോ ദിവസവും യാത്രക്കെത്തുമെന്നാണ് പ്രതീക്ഷ. എല്ലാ സ്റ്റേഷനുകളിലും ഇ റിക്ഷാ സൗകര്യവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: