ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി: ചീഫ് സെക്രട്ടറിയെ തള്ളി കുഞ്ഞാലിക്കുട്ടി

Wednesday 3 June 2015 6:07 pm IST

തിരുവനന്തപുരം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നു വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ ആശങ്കകള്‍ മാറ്റിയ ശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകൂ. അതുവരെ സര്‍വേ നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഏതു വിധേനയും പദ്ധതി നടപ്പാക്കാന്‍ മന്ത്രി നിര്‍ദേശിച്ചുവെന്നും തടയുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നുമാണു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ പ്രസ്താവനയാണു മന്ത്രി തള്ളിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.