പാരീസ്: ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ താരം സാറാ ഇറാനിയെ അനായാസം മറികടന്നാണ് സെറീന സെമിപ്രവേശം നടത്തിയത്.
സാറയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കയുടെ കറുത്തമുത്ത് പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ഓപ്പണിലെ ഒന്നാം സീഡായ സെറീന 65 മിനിറ്റുകള്‍ മാത്രമാണ് മത്സരം പൂര്‍ത്തിയാക്കാനെടുത്തത്. സ്കോര്‍: 6-1, 6-3. 20-ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന സ്വപ്ന നേട്ടത്തിലേക്കാണ് പാരീസിലെ കളിമണ്‍ കോര്‍ട്ടില്‍ സെറീന റാക്കറ്റ് വീശുന്നത്.
അതേസമയം ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സാനിയ സഖ്യം പ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്തായി. ീഡായ യുഎസ്-ചെക്ക് സഖ്യം സാനിയയെയും കൂട്ടുകാരിയെയും പരാജയപ്പെടുത്തിയത്. സ്കോര്‍: 5-7, 2-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: