എഎം ആരിഫ് എംഎല്‍എയുടെ വീട്ടില്‍ മോഷണം

Thursday 4 June 2015 11:45 am IST

ആലപ്പുഴ: എഎം ആരിഫ് എം.എല്‍.എയുടെ വീട്ടില്‍ നിന്ന് ആറു പവന്‍ സ്വര്‍ണ്ണവും 27000 രൂപയും മോഷണം പോയി. എം.എല്‍.എയുടെ വീടായ ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍ ആരണ്യകത്തില്‍ ഇന്ന് പുലര്‍ച്ചെ യായിരുന്നു മോഷണം. ഇരു നില വീടിന്റെ താഴത്തെ നിലയില്‍ ആരും ഉണ്ടായിരുന്നില്ല. എം.എല്‍.എയും ഭാര്യയും മക്കളും മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത്. അടുക്കളവാതില്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് താഴത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറും പവനും 17000 രൂപയും അപഹരിച്ചശേഷം എം.എല്‍.എയുടെ മുറിയില്‍ കയറി ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന 10000 രൂപയും കൂടി എടുത്ത് കടന്നു കളയുകയായിരുന്നു. രാവിലെ ഉണര്‍ന്നപ്പോഴാണ് എം.എല്‍.എയും കുടുംബവും മോഷണവിവരം അറിയുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.