തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ താന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്.
അഭിഭാഷകന് മുഖേന സോളാര്‍ കമ്മീഷന് അയച്ച കത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കമ്മീഷനോട് തനിക്ക് ബഹുമാനവും ആദരവുണ്ട്. അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്ക് നിരവധി ചുമതലകളുണ്ടെന്നും അതിനാല്‍ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ഏതെങ്കിലും തീയതി അനുവദിക്കണമെന്നുമാണ് അദ്ദേഹം കത്തിലൂടെ അപേക്ഷിച്ചിട്ടുള്ളത്.
സോളാര്‍ കേസില്‍ സാക്ഷിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന് നേരത്തെ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം എന്നറിയപ്പെടുന്ന നേതാവായ സുധീരന് ഇത്രയും പ്രധാനപ്പെട്ടൊരു കേസില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ശരിയായ രീതിയല്ലെന്ന് ജസ്റ്റിസ് ജി ശിവരാജന് വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: