ലക്നോ: മിസ്ഡ് കോള്‍ മെമ്പര്‍ ഷിപ്പിലൂടെ 30 ലക്ഷത്തോളം മുസ്ലീങ്ങള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. 1.75 കോടി മിസ്ഡ് കോളുകളാണ് മുസ്ലീങ്ങളില്‍ നിന്നും രാജ്യത്തുടനീളമായി പാര്‍ട്ടിക്ക് കിട്ടിയതെന്ന് ബിജെപി ന്യൂനപക്ഷ സെല്‍ തലവന്‍ അബ്ദുള്‍ റഷീദ് അന്‍സാരി അറിയിച്ചു.
പാര്‍ട്ടിയിലെ മുസ്ലീങ്ങളുടെ എണ്ണം മുമ്പ് പരിശോധിച്ചിട്ടില്ലെന്നും 30 ലക്ഷം എന്നത് ഏകദേശ കണക്കാണെന്നും ഇപ്പോള്‍ ഇതിന്റെ രണ്ടിരട്ടിയായിട്ടുണ്ടാവുമെന്നും റഷീദ് അന്‍സാരി പറഞ്ഞു. യുപിയില്‍ ബിജെപിയുടെ മുസ്ലീം പങ്കാളിത്തം ഇതുവരെ ഒരു ലക്ഷം കടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് 1.75 ലക്ഷമായി.
മദ്ധ്യപ്രദേശില്‍ നിന്നും നാലു ലക്ഷം പേരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഗുജറാത്തില്‍ നിന്നും 2.6 ലക്ഷവും ദല്‍ഹിയില്‍ 2.5 ലക്ഷം പേരും ബിജെപി അംഗത്വം നേടി. പശ്ചിമ ബംഗാളില്‍ 2.3 ലക്ഷം, രാജസ്ഥാനിലും ആസാമീലും രണ്ടുലക്ഷം വീതവും പാര്‍ട്ടിയില്‍ ചേര്‍ന്നു. പത്തുകോടി അംഗങ്ങളില്‍ ഇപ്പോള്‍ മൂന്ന് ശതമാനം കയ്യാളുന്നത് മുസ്ലീങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: