ന്യൂദല്‍ഹി: അഴിമതിക്കെതിരെ പോരാടുന്നതിനായി കേന്ദ്രത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്.
ഭാരതത്തിലെ പ്രഥമ അഴിമതി രഹിത സംസ്ഥാനമായി ദല്‍ഹിയെ മാറ്റാനാണ് തങ്ങളുടെ ശ്രമം. അതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നു കേജ്രിവാള് ആവര്‍ത്തിച്ചു വ്യക്തമാക്കി.
കൂടാതെ അഴിമതിക്കെതിരെ പോരാടുന്നതിനുള്ള പ്രയത്നത്തില്‍ പങ്കു ചേര്‍ന്നതിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കേജ്രിവാള് നന്ദി അര്‍പ്പിക്കുകയും ചെയ്തു.
അതേസമയം അഴിമതി വിരുദ്ധ ബ്യൂറോയിലേയ്ക്കുള്ള ബീഹാര്‍ പോലീസുകാരുടെ നിയമനം സംബന്ധിച്ച് ദല്‍ഹി സര്‍ക്കാരില്‍ അസ്വാരസ്യം ഉടലെടുക്കുന്നതിനിടെ കേജ്രിവാള് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമനങ്ങള്‍ക്ക് നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: