കൊച്ചി: സ്കൂള്‍ കുട്ടികളില്‍ പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന മലിനീകരണ ബോര്‍ഡ് ഏര്പ്പെടുത്തിയഹരിത വിദ്യാലയ പുരസ്കാരം മന്ത്രി ആര്യാടന് മുഹമ്മദ് വിതരണം ചെയ്തു. വൃത്തിയുള്ള ശുചിമുറികള്‍, മാലിന്യ സംസ്കരണം എന്നിവ മാനദണ്ഡമാക്കിയാണ് പുരസ്കാരജേതാക്കളെ നിര്‍ണയിച്ചത്.
കാസര്‍കോട് പീലിക്കോട് സി. കൃഷ്ണന് നായര്‍ സ്മാരക ജിഎച്ച്എസ്എസ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങിയ ഒന്നാം സമ്മാനം നേടി. രണ്ടാമതെത്തിയ ഇടുക്കിയിലെ കല്ലാര്‍ ജിഎച്ച്എസ്എസിന് അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിച്ചു. ചേര്‍ത്തല മായിത്തറയിലെ ചാരമംഗലം ഗവ.ഡിവിഎച്ച്എസ്എസിനാണ് 25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമടങ്ങിയ മൂന്നാം സ്ഥാനം.
കണ്ണൂരിലെ കതിരൂര്‍ ഗവ. എച്ച്എസ്എസ്, പെരുമ്പാവൂര്‍ കൂവപ്പടി ചേരാനല്ലൂര്‍ ഗവ. എച്ച്എസ്എസ് എന്നീ വിദ്യാലയങ്ങള്‍ക്ക് പ്രോത്സാഹനസമ്മാനങ്ങളും മന്ത്രി സമ്മാനിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യുഎന്‍ഇപി രാജ്യാന്തര തലത്തില്‍ നടത്തിയ ലോഗോ മത്സരത്തില്‍ വിജയിച്ച തലശ്ശേരി ചിറക്കല്‍ വിഎച്ച്എസ്എസ് അധ്യാപകന് കെ.കെ. ഷിബിനെയും ചടങ്ങില്‍ ആദരിച്ചു.
ബെന്നി ബഹന്നാന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജിന്നാസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ. സജീവന്, എം.എസ്. മൈഥിലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: