നാളികേര ബോര്‍ഡ് ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Thursday 4 June 2015 7:45 pm IST

കൊച്ചി: കൃഷി, പുതിയ കൃഷിരീതികള്‍, ഉത്പന്ന വികസനം, ഉത്പന്ന നവീകരണം, ഗുണനിലവാര പരിഷ്‌കരണം, ഉത്പ്പന്ന വൈവിധ്യവത്ക്കരണം, വിപണനം, കയറ്റുമതി, വിജ്ഞാനവ്യാപനം, തുടങ്ങി നാളികേര മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ചവരില്‍നിന്ന് 2014 ലെ ദേശീയ അവാര്‍ഡിന് നാളികേര വികസന ബോര്‍ഡ് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു. അവാര്‍ഡിന്റെ വിശദാംശങ്ങളും അപേക്ഷാ ഫോറവും ബോര്‍ഡിന്റെ വെബ് സൈറ്റില്‍ (www.coconutboard.gov.in) ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2015 ജൂലൈ 5 വൈകിട്ട് 5 മണി. അവാര്‍ഡിനുള്ള അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും മേല്‍പ്പറഞ്ഞ തീയതിക്കുള്ളില്‍ നിശ്ചിത ഫോറത്തില്‍ ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേര ഭവന്‍, കൊച്ചി 682 011 എന്ന വിലാസത്തില്‍ ലഭിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.