തിരുവനന്തപുരം: സഹകാര്‍ ഭാരതി സംസ്ഥാന ഭാരവാഹികളുടെ അഖിലേന്ത്യായോഗം ജബല്പൂരില് സമാപിച്ചു. രണ്ടുദിവസമായി നടന്ന യോഗത്തിന്റെ സമാപനസമ്മേളനം മദ്ധ്യപ്രദേശ് സഹകരണമന്ത്രി ഗോപാല്‍ ഭാര്‍ഗ്ഗവ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് സതീഷ് മറാഡേ, സംഘടനാ സെക്രട്ടറി വിജയ് ദേവാങ്കല്, വൈസ് പ്രസിഡന്റ് ജ്യോതീന്ദ്രഭായ് മേത്ത, സുഭാഷ് മാന്ഡ്ജേ എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ നിന്നും ക്ഷേത്രീയ സംഘടനാ സെക്രട്ടറി യു. കൈലാസ് മണി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: