ഫിഫ പ്രസിഡന്റ് ഗുലാത്തി മുന്‍നിരയിലേക്ക്

Thursday 4 June 2015 10:03 pm IST

സൂറിച്ച്: ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റ് സുനില്‍ ഗുലാത്തിയുടെ സാധ്യതകള്‍ ഉയരുന്നു. ബ്ലാറ്റര്‍ക്കു പകരം യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയോ, ജോര്‍ദാന്‍ രാജകുമാരന്‍ അലി ഹുസൈനോയെന്ന ചോദ്യത്തില്‍നിന്നാണ് ഭാരത വംശജന്‍ ഗുലാത്തി രംഗത്തെത്തുന്നത്. ബ്ലാറ്ററുടെ എതിര്‍പ്പും, ഏഷ്യ, ആഫ്രിക്ക ഫെഡറേഷനുകള്‍ക്ക് താത്പര്യമില്ലാത്തതും പ്ലാറ്റിനിക്കു തിരിച്ചടി. ജോര്‍ദാന്‍ രാജകുമാരന്‍ ഇതുവരെ മനസ് തുറന്നിട്ടുമില്ല. ഫിഫയെ കൈപ്പിടിയിലൊതുക്കുകയെന്ന യുഎസിന്റെ ഏറെ നാളായുള്ള താത്പര്യമാണ് ഗുലാത്തിയിലൂടെ പുറത്തുവരിക. എന്നാല്‍, അമേരിക്കന്‍ ഫുട്‌ബോളിനെ ഉയരങ്ങളിലേക്കു നയിക്കുന്ന ഗുലാത്തിയുടെ സംഘാടക മികവ് ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. ഏഷ്യ, ആഫ്രിക്ക ഫെഡറേഷനുകള്‍ക്ക് വലിയ എതിര്‍പ്പില്ലെന്നതും അദ്ദേഹത്തിനു തുണയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.