ഫയര്‍ ആന്റ് റസ്‌ക്യൂ സ്‌റ്റേഷനുകള്‍ ആധുനീകരിക്കും: രമേശ് ചെന്നിത്തല

Thursday 4 June 2015 10:46 pm IST

പെരുമ്പാവൂര്‍: ഫയര്‍ ആന്റ് റെസ്‌ക്യൂ സെന്ററുകള്‍ നവീകരിക്കാനുള്ള പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്നും പെരുമ്പാവൂര്‍ ഫയര്‍ സ്‌റ്റേഷനുവേണ്ട എല്ലാ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുമെന്നും ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂര്‍ നഗരസഭയുടെ മുനിസിപ്പല്‍ മാള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂര്‍ പട്ടണത്തിന്റ ഹൃദയഭാഗത്ത് ശോചനീയാവസ്ഥയ്ല്‍ നിലനിന്നിരുന്ന ഫിഷ് മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചുനീക്കി ആധുനിക രീതിയിലാണ് ഈ വ്യാപാര സമുച്ചയം പണികഴിച്ചിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്പ പൂര്‍ണമായും ഒഴിവാക്കി നഗരസഭയിലെ വിവധ സ്രോതസ്സുകളില്‍ നിന്നും പുനരധിവാസ പാക്കേജു വഴിയും സമാഹരിച്ച 4 കോടി രൂപ ചെലവഴിച്ചാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്. പരിപാടിയില്‍ മുനിസിപ്പല്‍ മാള്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിച്ച ബോണി അസോസിയേറ്റ്‌സ് ചീഫ് ആര്‍ക്കിടെക്റ്റ് ബോണി അലക്‌സിനെയും റോയല്‍ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥന്‍ ദിനിലിനെയും ആദരിച്ചു. പരിപാടിയില്‍ മുന്‍ നിയമസഭാ സ്പീക്കര്‍ പി. പി. തങ്കച്ചന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, സാജു പോള്‍ എംഎല്‍എ, പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം, പെരുമ്പാവൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ബിനി രാജന്‍, മുനിസിപ്പല്‍ സെക്രട്ടറി സൈഫുദീന്‍, കൊച്ചിന്‍ സ്പിന്നിങ് മില്‍ ചെയര്‍മാന്‍ കെ. പി. അബ്ദുള്‍ ഖാദര്‍, ഒക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത്, വാര്‍ഡ് കൗണ്‍സലര്‍ വി. പി. ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.