ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമം; നാലുപേര്‍ക്ക് പരിക്ക്

Thursday 4 June 2015 10:52 pm IST

ആലപ്പുഴ: അഞ്ചംഗ ക്വട്ടേഷന്‍ സംഘം വീടുകയറി അക്രമിച്ചു. രണ്ടു കുട്ടികള്‍ക്കുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. മംഗലം ആലുങ്കല്‍ വീട്ടില്‍ സജി (34), ബന്ധു കൊമ്മാടി ഉമാപാഠത്ത് വീട്ടില്‍ പ്രവീണ്‍ (38), ഇയാളുടെ മക്കളായ കല്യാണി (ഒമ്പത്), മഹാദേവന്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടിവാളുകളും മറ്റു മാരകായുധങ്ങളുമായാണ് ക്വട്ടേഷന്‍ സംഘം അക്രമം നടത്തിയത്. സജിയുടെ വീടിനുമുന്നില്‍ ബന്ധു കഴിഞ്ഞദിവസം പാര്‍ക്ക് ചെയ്തപ്പോള്‍ ഈ സംഘാംഗങ്ങളെത്തി അസഭ്യം പറഞ്ഞിരുന്നു. ഇന്നലെ സജി ഇവരോട് ഇതേക്കുറിച്ച് ചോദിച്ചെന്നും വൈകിട്ട് ഇതിന്റെ വൈരാഗ്യത്തില്‍ സജിയെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പ്രവീണ്‍ പറയുന്നത്. പ്രവീണിനെയും സജിയേയും ആക്രമിക്കുന്നതുകണ്ട കല്ലെറിഞ്ഞപ്പോഴാണ് കുട്ടികള്‍ക്ക് നേരെ സംഘം തിരിഞ്ഞത്. വാള്‍ വീശിയപ്പോള്‍ മകള്‍ കല്യാണിയുടെ കാലിന് പോറേലറ്റു. കുട്ടികളുടെ കരണത്തടിച്ചതായും പരാതിയുണ്ട്. സജിയുടെ വലതുകാലിന് ആഴത്തില്‍ മുറിവേറ്റു. പ്രവീണിന്റെ വലതുകൈയ്ക്കാണ് പരിക്ക്. ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവീണിന്റെ കൈയ്ക്ക് 10 തുന്നലുകളുണ്ട്. പ്രതികള്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നാണ് ആരോപണം. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.