തിരുവനന്തപുരം: അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ചര്‍ച്ച നടത്തി. ഇന്നുരാവിലെ എട്ടരയോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അരുവിക്കരയില്‍ പ്രചാരണം നയിക്കുന്നത് വി.എസായിരിക്കുമെന്ന് വിജയകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച നടന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വി.എസിനെ പാര്‍ട്ടി ഒഴിവാക്കിയത് വിവാദമായിരുന്നു. അതേത്തുടര്‍ന്നാണ് വിജയകുമാര്‍ വി.എസിനെ കണ്ടത്. അതേസമയം, വി.എസിന്റെ പ്രചാരണ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിയതായി സൂചനയുണ്ട്. എട്ടിനാകും വി.എസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം നടക്കുക. എട്ടുപഞ്ചായത്തുകളിലും വി.എസ് പ്രചാരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: