ന്യൂദല്‍ഹി: സ്വര്‍ണം കടത്തിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനെ ജിദ്ദ വിമാനത്താവളത്തിലെ അധികൃതര്‍ തടഞ്ഞു വെച്ചു. കൊച്ചിയിലേക്കുള്ള വിമാനത്തിലെ ജീവനക്കാരിലൊരാളാണ് അറസ്റ്റിലായത്. ഇന്നലെയാണ് സംഭവം. ഇതേത്തുടര്‍ന്ന് 12 ജീവനക്കാര്‍ വേണ്ടിടത്ത് 11 പേരുമായാണ് എയര്‍ ഇന്ത്യ കൊച്ചിയിലേക്കു സര്‍വീസ് നടത്തിയത്.
സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗികമായി ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. ഒരു ജീവനക്കാരനെ ജിദ്ദയില്‍ തടഞ്ഞു നിര്‍ത്തിയെന്നും എന്നാല്‍ അതിന്റെ കാരണം അറിയില്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. സംഭവത്തില്‍ എയര്‍ഇന്ത്യ അനുയോജ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: