കോട്ടയം: മുണ്ടക്കയത്തിനു സമീപം പുലിക്കുന്നില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പുലിക്കുന്ന് മുളങ്കുന്നത്ത് വീട്ടില്‍ തങ്കരാജിന്റെ ഭാര്യ കുഞ്ഞമ്മു (38) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്.
മുണ്ടക്കയം-പുലിക്കുന്ന് റോഡിലെ വനാതിര്‍ത്തിയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവിനു ഭക്ഷണവുമായി പോകുന്നതിനിടെയായിരുന്നു കാട്ടുപോത്ത് ആക്രമിച്ചത്.
പരിക്കേറ്റ കുഞ്ഞമ്മുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുവിനും തലയ്ക്കുമാണ് ഇവര്‍ക്ക് പരിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: