ന്യൂദല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി ന്യൂഡില്‍സ് സുരക്ഷിതമെന്ന് നെസ്ലെ. പരിശോധനക്കയച്ച സാംപിളുകളെല്ലാം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി സിഇഒ പോള്‍ ബള്‍ക്കി പറഞ്ഞു. രാജ്യാന്തര നിലവാരത്തിനനുസരിച്ചാണ് മാഗി തയാറാക്കുന്നത്. സര്‍ക്കാര്‍ പരിശോധനയുമായി കമ്പനി സഹകരിക്കും. ഇപ്പോഴത്തെ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി നൂഡില്‍സില്‍ മോണോ സോഡിയം ഗ്ളൂട്ടാമേറ്റ് ചേര്‍ക്കുന്നില്ല. ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ് കന്പനിക്ക് പ്രധാനം. അതിന് കോട്ടം തട്ടുന്ന സംഭവങ്ങള്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന അതേ നിലവാരമുള്ളവയാണ് മറ്റ് വിദേശ രാജ്യങ്ങളിലും വില്‍ക്കുന്നത്.
മാഗിയില്‍ ഉപയോഗിക്കുന്ന മറ്റു ചേരുവകളില്‍ സോഡിയം ഗ്ലൂട്ടാമേറ്റ് ഉണ്ടാവാം. അതിനാല്‍തന്നെ ഗ്ളൂട്ടാമേറ്റ് അടങ്ങിയിട്ടില്ല എന്ന് മാഗിയുടെ കവറില്‍ നല്‍കിയിട്ടുള്ള സന്ദേശം പിന്‍വലിക്കും. ഇതോടെ ആശയക്കുഴപ്പം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ ബള്‍ക്കെ പറഞ്ഞു.
മാഗി ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക ഇടിവുണ്ടായതിനെത്തുടര്‍ന്നാണ് മാഗി നൂഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്പന നിര്‍ത്തിയത്. സുരക്ഷിതമാണെന്ന് പരിശോധനകളില്‍ ഉറപ്പാക്കി മാഗി തിരിച്ചുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: