ഇംഫാല്‍: മണിപ്പൂരിലെ ചന്‍ഡല്‍ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ഖപ്ലാന്‍ (എന്‍എസ്സിഎന്‍കെ) ഏറ്റെടുത്തു.
യുഎസ് നിര്‍മിത റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചാണ് അമ്പതോളം ഭീകരര്‍ സൈനികരുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. ഇംഫാലില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ തെങ്നൗപ്പാല് ന്യൂ സംതല് റോഡില്‍ പട്രോളിങ് നടത്തുന്നതിനിടെ 6 ദോഗ്ര റെജിമെന്റ് അംഗങ്ങള്‍ക്കു നേരേയാണു ഭീകരര്‍ തലങ്ങും വിലങ്ങും ആക്രമണം നടത്തിയത്.
സൈനിക വാഹനത്തിനുനേരേ സ്ഫോടനം നടത്തിയ സംഘം ശക്തമായ വെടിവയ്പും ഗ്രനേഡ് ആക്രമണവും നടത്തി. ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: