തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിന് പുറമെ തെക്കന്‍, മധ്യ അറബിക്കടലിലും ലക്ഷദ്വീപിലും തെക്കന്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും ബംഗാള്‍ ഉള്‍ക്കടലിന്റെ ചിലഭാഗങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്ന മഴ മണ്‍സൂണിന്റെ ഭാഗമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥരീകരിച്ചു. മണ്‍സൂണ്‍ എത്തിയതിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും.
അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് ശരാശരി 2.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സംസ്ഥാനത്തെ 14 മഴമാപിനികളില്‍ എഴുപത് ശതമാനത്തിലും മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍ കാറ്റ് 4050 കിലോമീറ്റര്‍ വേഗത്തില്‍ വീശുകയും ചെയ്തിട്ടുണ്ട്.
നേരത്തെ മെയ് 30 ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കരുതിയിരുന്നത്. വടക്കേ ഇന്ത്യയില്‍ ജൂണ്‍ അവസാനത്തോടെയാകും കാലവര്‍ഷം എത്തുക. കഴിഞ്ഞ വര്‍ഷം ലഭിച്ച 93 ശതമാനത്തില്‍ നിന്നും 88 ശതമാനം മഴയാകും രാജ്യത്ത് ഇത്തവണ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: