ബാര്‍ കോഴക്കേസ് അട്ടിമറിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജു രമേശ്

Friday 5 June 2015 3:38 pm IST

തിരുവനന്തപുരം:ബാര്‍ കോഴക്കേസ് അട്ടിമറിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനും ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജു രമേശ്. കേസില്‍ വിജിലന്‍സിന്റെ നിലപാട് അറിഞ്ഞശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബിജു പറഞ്ഞു. കേസില്‍ മാണി കുറ്റക്കാരനാണെന്ന് വ്യക്തമായ തെളിവ് ലഭിച്ചിട്ടും കേസെടുക്കേണ്ടതില്ലെന്ന് അഡ്വക്കേറ്റ് ജനറലും നിയമോപദേശം നല്‍കുമെന്ന് പറയുന്നു. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബിജു രമേശ് ആരോപിച്ചു. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ വേണ്ടത്ര തെളിവില്ലെന്ന നിയമോപദേശം വിവരക്കേടാണെന്നു പി.സി. ജോര്‍ജ് എംഎല്‍എ. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ് ബാര്‍കോഴ കേസിന്റെ അന്വേഷണത്തില്‍ സംഭവിക്കുന്നത്. ഞാനാണു കട്ടതെന്ന് കള്ളന്‍ ഒരിക്കലും പറയില്ല, കള്ളന്‍മാര്‍ തെളിവുകള്‍ ഉണ്ടക്കി വച്ചിട്ടല്ല കളവു നടത്തുന്നത്. അതു കണ്ടെകയാണു അന്വേഷിക്കുന്നവര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.