ബാഗ്ദാദ്: ഇറാഖ് മുന്‍ വിദേശകാര്യ മന്ത്രി താരീഖ് അസീസ് (79) അന്തരിച്ചു. സദ്ദാം ഹുസൈന്റെ അടുത്ത അനുയായിരുന്നു താരീഖ് അസീസ്. ഇറാക്കിലെ ജയിലിലായിരുന്നു അന്ത്യം. ഇറാഖ് കോടതി 2010 ല്‍ താരീഖ് അസീസിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയിരുന്നില്ല.
2003 ല്‍ അമേരിക്കന്‍ സൈന്യത്തിന് മുമ്പില്‍ അസീസ് കീഴടങ്ങുകയായിരുന്നു. 1991 ല്‍ ആദ്യ ഗള്‍ഫ് യുദ്ധത്തിന്റെ കാലത്താണ് അസീസ് വിദേശകാര്യ മന്ത്രിയായി സദ്ദാം മന്ത്രിസഭയിലേക്ക് എത്തുന്നത്. മുസ്ലിം മന്ത്രിസഭയിലെ ഏക ക്രിസ്ത്യന്‍ മുഖമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: