കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്നും അഗര്‍ത്തല വഴി ധാക്കയിലേക്കുള്ള ബസ് സര്‍വ്വീസ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫഌഗ് ഓഫ് ചെയ്തു. ചരിത്രപരമായ ഒരു മുഹൂര്‍ത്തമാണിതെന്ന് ബസ് സര്‍വ്വീസിന് തുടക്കം കുറിച്ചുകൊണ്ട് മമതാ ബാനര്‍ജി പറഞ്ഞു. ഇതിലൂടെ ഭാരത ബംഗ്ലാദേശ് സൗഹൃദം കൂടുതല്‍ ശക്തമാവുമെന്നും മമത വ്യക്തമാക്കി.
മാല്‍ഡ, സിലിഗുരി എന്നിവിടങ്ങളില്‍ നിന്നും ബംഗ്ലാദേശിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കുവാനും ലക്ഷ്യമുണ്ട്. നീണ്ട സൗഹൃദമാണ് ബംഗ്ലാദേശുമായുള്ളത്. കര-റോഡ്-ജല മാര്‍ഗ്ഗങ്ങളിലൂടെയുള്ള ബന്ധത്തിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് മാനസികഐക്യമുണ്ടാകുമെന്നും മമത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: