കനലില്‍ മോഹന്‍ലാലും അനൂപ് മേനോനും

Saturday 6 June 2015 6:34 pm IST

മോഹന്‍ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കനലെരിയുന്ന രണ്ട് മനസുകളുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിന്റെ നായികയായി ഹണി റോസും അനൂപിന്റെ നായികയായി ഷീലു എബ്രഹാമും അഭിനയിക്കുന്നു. കനലില്‍ ശാലു മേനോനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് ബാബുവാണ് കഥരചിച്ചിരിക്കുന്നത്. അബാം മൂവിസാണ് കനല്‍ നിര്‍മിക്കുന്നത്. എറണാകുളം, ദുബായ്, മൈസൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.