കൊച്ചി: സോണി ഇന്ത്യ കൊണ്ടു നടക്കാവുന്ന ബ്ലൂടൂത്ത് സ്പീക്കറുകള്‍ അവതരിപ്പിക്കുന്നു. എസ്ആര്‍എസ്-എക്സ്11, എസ്ആര്‍എസ്-എക്സ്55 എന്നീ സ്പീക്കറുകള്‍ വ്യക്തതയോാടെ, മികച്ച ശബ്ദത്തില്‍ അനായാസം സംഗീതം കേള്‍ക്കുന്നതിന് വഴിയൊരുക്കുന്നതായി നിര്‍മാതാക്കള്‍ പറയുന്നു.
ഒതുക്കമുള്ള രൂപകല്‍പ്പനയില്‍ വ്യത്യസ്ത നിറങ്ങളില്‍ രണ്ട് സ്പീക്കറുകളും ലഭ്യമാണ്. എസ്ആര്‍എസ്-എക്സ്11, എസ്ആര്‍എസ്-എക്സ്55 മോഡലുകള്‍ ബ്ലൂടൂത്ത്, എന്‍എഫ്സിയുമായി ചേര്‍ന്ന് മികച്ച ശബ്ദ നിലവാരത്തില്‍ സംഗീതം ആസ്വദിക്കാന്‍ സഹായിക്കുന്നു.
സംഗീതം ആസ്വദിക്കുന്നതോടൊപ്പം ഈ സ്പീക്കറുകള്‍ വഴിതന്നെ ഫോണിലേക്കുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുകയും മറുപടി നല്‍കുകയും ചെയ്യാം. 5490 രൂപ മുതല്‍ 16990 രൂപവരെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: