കൊച്ചി: ഐടി കമ്പനിയായ ഡെല്‍ സംഘടിപ്പിച്ച പാര്‍ട്ണര്‍ ഉച്ചകോടി സമാപിച്ചു. പ്രാഗില്‍ നടന്ന വാണിജ്യ പങ്കാളിത്ത ഉച്ചകോടിയില്‍ ഇന്ത്യയില്‍ നിന്നും 100-ലേറെ ചാനല്‍ പങ്കാളികള്‍ പങ്കെടുത്തു.
ഉച്ചകോടിയിലെ വിവിധ സമ്മേളനങ്ങളില്‍ ഡെല്‍ ഇന്ത്യ പ്രസിഡന്റും മാനേജിങ്ങ് ഡയറക്ടറുമായ അലോക് ഒഹ്രി, ചാനല്‍സ് ഡയറക്ടര്‍ അനില്‍ സേഥി, എന്റര്‍പ്രൈസ് സൊലൂഷന്‍സ് ഡയറക്ടര്‍ മനീഷ് ഗുപ്ത, ഡെല്‍ സോഫ്റ്റ്വെയര് ഡയറക്ടര്‍ മുരളി മോഹന്‍, കൊമേഴ്സ്യല്‍ മാര്‍ക്കറ്റിംഗ് തലവന്‍ ആര്.സുദര്ശന് എന്നിവര്‍ പങ്കെടുത്തു.
വ്യവസായ മൂല്യങ്ങളെപ്പറ്റി ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങിലെ സാങ്കേതിക വ്യവസായ വക്താവ് മിലന് ഷേത്ത് ക്ലാസ് നയിച്ചു. മന്ദിരാ ബേഡി മുഖ്യാതിഥിയായിരുന്നു. ഡെല്‍ എക്സലന്‍സ് അവാര്‍ഡ് നേടിയവരില്‍ ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനമായ ഐറിസ് കമ്പ്യൂട്ടേഴ്സും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: