ഭുവനേശ്വര്‍: ബാങ്കില്‍നിന്നു പണം തട്ടിയെന്ന കേസില്‍ ഡെക്കാണ് ക്രോണിക്കിള്‍ വൈസ് ചെയര്മാന് പി. കെ. ആയ്യരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഭുവനേശ്വറിലെ ട്രൈഡന്റില്നിന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. ഹൈദരാബാദിലെ കാനറ ബാങ്ക് ശാഖയില്‍നിന്ന് 357 കോടിയുടെ ലോണ്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് അയ്യര്‍ക്കെതിരെ അന്വേഷണം നടക്കുകയായിരുന്നു.
ഇയാള്‍ ഭുവനേശ്വറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത് സിബിഐക്കു കൈമാറി. കേസുമായി ബന്ധപ്പെട്ട് ഡെക്കാണ് ക്രോണിക്കിള്‍ ഗ്രൂപ്പ് ചെയര്മാന് ടി. വെങ്കട്റാം റെഡ്ഡി, ടി. വിനായക് റെഡ്ഡി എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ഡെക്കാണ് ക്രോണിക്കിള്‍ ഗ്രൂപ്പിന്റെ കീഴില്‍ ഡെക്കാണ് ക്രോണിക്കിള്‍, എഷ്യന്‍ എയ്ജ് എന്നിവ ഉള്‍പ്പടെ നിരവധി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ അവസരം ദുരുപയോഗപ്പെടുത്തി പലരില്‍നിന്നായി 4,000 കോടി രൂപ വായ്പ വാങ്ങി കബളിപ്പിച്ചതായും പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: