മുംബൈ: മസ്കറ്റില്‍ നിന്നെത്തിയ ജെറ്റ് എയര്‍വെയ്സിന്റെ വിമാനത്തില്‍ നിന്ന് 1.99 കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു, യാത്രക്കാരന് അറസ്റ്റില്‍. സെഗു നെയ്ന മുഹമ്മദ് ആണ് അറസ്റ്റിലായത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ സെഗു മുഹമ്മദിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാള്‍ നല്കിയ വിവരമനുസരിച്ച് വിമാനത്തിലെ ടോയ്ലറ്റിന്റെ വേസ്റ്റ് ബിന്നില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തി. കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകാനാണ് ഇതു കൊണ്ടുവന്നതെന്ന് സെഗു മുഹമ്മദ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: