ആലപ്പുഴ: ബോംബ് നിര്‍മാണം കുടില്വ്യവസായമാക്കാന് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായി രണ്ട് പേര് മരിക്കുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നിര്‍ഭാഗ്യകരമാണ്.
സംഭവത്തെ പറ്റി സമഗ്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ബോംബ് നിര്‍മാണമാണ് സംഭവത്തിന് വഴിവച്ചത്. രാഷ്ട്രീയകൊലപാതകങ്ങളും അക്രമങ്ങളും തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ബോധപൂര്‍വം അട്ടിമറിക്കാനുള്ള സിപിഎം നീക്കമാണ് ഇതിലൂടെ പ്രതിഫലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: