കൊച്ചി: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ അവാര്‍ഡ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ചമലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്.
ജലവായു മലിനീകരണ നിയന്ത്രണത്തില്കൈവരിച്ച നേട്ടങ്ങള്‍, ഊര്‍ജ്ജ സംരക്ഷണത്തിനുംജലസംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികള്‍,പരിസ്ഥിതി സംരക്ഷണത്തില്കൈവരിച്ച നേട്ടങ്ങള്‍, സാമൂഹിക പ്രതിബദ്ധതയില്‍ പൊതുജനോപകാരമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക എന്നീ വിഷയങ്ങളാണ്അവാര്ഡ് നിര്‍ണ്ണയത്തില്‍ പ്രത്യേകമായി ശ്രദ്ധിച്ചത്.
അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്സസിലെവാട്ടര് ട്രീറ്റ്മെന്റ് ആന്റ് ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് വിഭാഗം മേധാവി രാജപ്പന്, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ രാജേഷ് ആര്ആര്എന്നിവര് അവാര്‍ഡ് സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: