കൊടുങ്ങൂര്‍: ജില്ലയിലെ ആദ്യത്തേതും, സംസ്ഥാനത്തെ രണ്ടാമത്തേതുമായ ഞവല്‍ വഴി കൊടുങ്ങൂരില്‍. വാഴൂര്‍ പഞ്ചായത്തിന് സമീപത്തുനിന്നും ആരംഭിച്ച് എസ്.വി.ആര്.എന്‍.എസ്.എസ്. കോളജ് വരെയുള്ള മൂന്നരകിലോമീറ്റര്‍ പാതയാണ് ഞാവല്‍ വഴിയായി മാറിയത്. ആയിരത്തോളം ഞാവല്‍ തൈകള്‍ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും സ്കൂള്‍ വിദ്യാര്‍ത്ഥികളും സംയുക്തമായി നട്ടു.
വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രവര്ത്തകന് കെ. ബിനു ആദ്യ ഞാവല്‍ തൈ നട്ടു. സംസ്ഥാന യൂത്ത് കമ്മീഷന് അംഗം അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. ബിജു, വോയിസ്കാ ഇന്റര്‍ നാഷണല്‍ കോട്ടയം ചാപ്റ്റര്‍ സെക്രട്ടറി ഗോപകുമാര്‍ കങ്ങഴ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ അലക്സ്, പഞ്ചായത്ത് അംഗങ്ങളായ വി.എന്‍. മനോജ്, കെ.എന്‍. രവീന്ദ്രന് നായര്‍, പ്രൊഫ. എസ്. പുഷ്കലാ ദേവി, ജോസ് കെ. ചെറിയാന്, ഷാനിദാ അഷറഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: