കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാലയും ബാഗും സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച് ഹോംഗാര്‍ഡ് മാതൃകയായി

Saturday 6 June 2015 10:15 pm IST

പൊന്‍കുന്നം: ബസ് സ്റ്റാന്റില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാലയും പണവും അടങ്ങിയ ബാഗ് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച് ഹോം ഗാര്‍ഡ് മാതൃകയായി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ബാഗ് ലഭിച്ചത്. 4060 രൂപ ബാഗില്‍ ഉണ്ടായിരുന്നു. അഡ്രസും ഫോണ്‍ നമ്പരും ഇല്ലായിരുന്നതിനാല്‍ ഉടമയെ കണ്ടെത്താനായില്ല. നാലു മണിയോടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല ലഭിച്ചു. സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് സോമന്‍പിള്ള ഇവരണ്ടും പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ലേഡീസ് ബാഗ് നഷ്ടപ്പെട്ട ചിറക്കടവ് മന്ദിരം സ്‌കൂളിന് സമീപം വടക്കേക്കര ശശിധരന്‍ നായരുടെ ഭാര്യ രത്‌നമ്മയും, മാല നഷ്ടപ്പെട്ട പുന്നവേലി മുക്കട മണ്ണില്‍ വീട്ടില്‍ ബിനോജിന്റെ ഭാര്യ അശ്വതി ഗോപാലകൃഷ്ണനും പോലീസ് സ്‌റ്റേഷനില്‍ എത്തി പണവും മാലയും ഏറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.