കടുത്തുരുത്തി: കാറിനു പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ചേര്‍ത്തല കുത്തിയതോട് വേടെക്കാട്ട് വീട്ടില്‍ ജയപ്രകാശ് (28)നാണ് പരിക്കേറ്റത്. കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കു സമീപം അമിതവേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് പിന്നാലെ വന്ന ബൈക്കിടിക്കാന്‍ കാരണമായത്. ഉടനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ബൈക്ക് യാത്രികനെ കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലാക്കി പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: