കിടങ്ങൂര്‍ എന്‍എസ്എസ് എച്ച്എസ്എസ്സിന് ലക്ഷ്മിതരുവിന്റെ ചൈതന്യം

Saturday 6 June 2015 10:20 pm IST

കിടങ്ങൂര്‍: എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ തിരുമുറ്റത്ത് ഇനി ലക്ഷ്മി തരുവും. പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണനാണ് ലക്ഷ്മിതരു നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. ഓരോ വീട്ടുമുറ്റത്തും അവശ്യം നട്ടുപിടിപ്പിക്കേണ്ട ആയുര്‍വേദ സസ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പിടിഎ ലക്ഷ്മിതരു സ്‌കൂള്‍ അങ്കണത്തില്‍ നട്ടുപിടിപ്പിക്കാന്‍ തയ്യാറായത്. ഇതിന്റെ ആയുര്‍വേദ മാഹാത്മ്യവും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ സ്‌കൂള്‍ അധ്യാപകര്‍ മറന്നില്ല. ഷുഗര്‍, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങള്‍ക്കു മാത്രമല്ല കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ് ലക്ഷ്മിതരു. പ്രകൃതിയെപ്പറ്റി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അറിവ് അധ്യാപകര്‍ക്കുമുന്നില്‍ പങ്കുവെച്ചു. വൃക്ഷതൈ നടീലിന് ശേഷം ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജാഥ നഗരംചുറ്റി ശുചീകരണ പ്രവര്‍ത്തനം നടത്തി സമാപിച്ചു. പ്രധാന അധ്യാപിക എം.കെ. ശ്രീകുമാരി, വേണുഗോപാല്‍ വാലയില്‍, പ്രിന്‍സിപ്പല്‍ കെ.സി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.